കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം
കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്:
എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 167 കോളേജുകളില്‍ 99 ലും എസ്.എഫ്.ഐ യൂണിയന്‍ കരസ്ഥമാക്കി. ആകെയുള്ള 208 കൗണ്‌സിലര്‍മാരില്‍ 134 ഉം എസ്.എഫ്.ഐ കരസ്ഥമാക്കി. ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങള്‍ എന്ന മുദ്രാവാക്യമുയര്ത്തി യാണ്‌തെരഞ്ഞെടുപ്പിനെ നേരിട്ടത്. എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തുടച്ചെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്.
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് 10 വര്‍ഷവത്തിന് ശേഷവും വളാഞ്ചേരി മജിലിസ് കോളേജ് 21 വര്‍ഷത്തിന് ശേഷവും യു.ഡി.എസ്.എഫ് സഖ്യത്തില്‍ നിന്നും പിടിച്ചെടുത്തു. നെന്മാറ എന്‍.എസ്.എസ് കോളേജ്, ഐഡിയല്‍ കോളേജ് ചെര്‍പ്പുളശ്ശേരി എന്നിവ 7 വര്‍ഷത്തിന് ശേഷം എം.എസ്.എഫ് ല്‍ നിന്നും പിടിച്ചെടുത്തു.വയനാട് പനമരം സി.എം കോളേജ്, ഐ.എച്ച്.ആര്‍.ഡി കോളേജ് അയിലൂര്‍ , വളാഞ്ചേരി എം.ഇ.എസ് കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ് , മങ്കട ഗവ കോളേജ്, മലപ്പുറം പ്രിയദര്‍ശിനി കോളേജ്, പ്രവാസി കോളേജ് വെങ്ങാട്, വടകര സഹകരണ കോളേജ്,എം.എ.എം.ഒ കോളേജ് മണാശ്ശേരി താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജ് എന്നിവ യു.ഡി.എസ്.എഫ് സഖ്യത്തില്‍ നിന്നും പിടിച്ചെടുത്തു.കുന്നമംഗലം എസ്.എം.ഇ.എസ് കോളേജ് എ.ബി.വി.പി യില്‍ നിന്നും പിടിച്ചെടുത്തു
ആലത്തൂര്‍.എസ്.എന്‍ കോളേജ് , ചിറ്റൂര്‍ ഗവ കോളേജ്, വിടിബി കോളേജ് ശ്രീകൃഷ്ണപുരം,എം.ഡി കോളേജ് പഴഞ്ഞി, ഐ.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് , വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍ എസ്എസ് കോളേജ്, നാട്ടിക എസ്.എന്‍ കോളേജ് ,ജോണ്‍ മത്തായി സെന്റര്‍ തൃശ്ശൂര്‍, തരുണനെല്ലൂര്‍ കോളേജ്, നാദാപുരം ഐ.എച്ച്.ആര്‍.ഡി കോളേജ് മലബാര്‍ കൃസ്ത്യന്‍ കോളേജ് ,മടപ്പള്ളി ഗവ കോളേജ് , കുറ്റിയാടി സഹകരണ കോളേജ് , എസ്.എ.ആര്‍.ബി.എം കോളേജ്, തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന്‍ കരസ്ഥമാക്കിയത്.
പാലക്കാട് വിക്ടോറിയ കോളേജ് , വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ്, നെന്മാറ നേതാജി കോളേജ്, കോട്ടായി ഐ.എച്ച്.ആര്‍.ഡി കോളേജ് , നജാത്ത് കോളേജ് മണ്ണാര്‍ക്കാട്, ,ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, എസ്,.എന്‍ കോളേജ് ഷൊര്‍ണ്ണൂര്‍ , പട്ടാമ്പി സംസ്‌കൃത കോളേജ് , തൃത്താല ഗവ കോളേജ്, പത്തിരിപ്പാല ഗവ കോളേജ്, കല്യാണി കോളേജ് ശ്രീകൃഷ്ണപുരം, റോയല്‍ കോളേജ് തൃത്താല, ന്യൂക്ലിയസ് കോളേജ് മണ്ണാര്‍ക്കാട് ് ,കുട്ടനെല്ലൂര്‍ ഗവ കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, എം.ഇ.എസ് കോളേജ് അസ്മാദി, സെന്റ് അലോഷ്യസ് കോളേജ് തൃശ്ശൂര്‍, മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജ്, മാര്‍ ബേസില്‍ കോളേജ്, പുല്‍പ്പള്ളി ജയശ്രീ കോളേജ്, മാര്‍ ബസേലിയസ് കോളേജ്, കണിയാംപറ്റ കോളേജ് ,ചുങ്കത്തറ മാര്‍ത്തോമ കോളേജ്, മഞ്ചേരി.എന്‍.എസ്.എസ് കോളേജ് , തവനൂര്‍ ഗവ കോളേജ്, തിരൂര്‍ കെഎം കോളേജ്, പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജ്, വട്ടക്കുളം ഐ.എച്ച്.ആര്‍.ഡി കോളേജ് ,തിരൂര്‍ ഗവ കോളേജ്, വണ്ടൂര്‍ സഹ്യ കോളേജ്, മലപ്പുറം ഐ.എച്ച്.ആര്‍.ഡി കോളേജ്,പാലേമാട് എസ്.വി.പികെ കോളേജ്, പൊന്നാനി ബി.എഡ് കോളേജ്, കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ് , കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജ്, കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്.കൊയിലാണ്ടി ഗുരുദേവ് കോളേജ്, വടകര എസ്.എന്‍ കോളേജ്, മൊകേരി ഗവ കോളേജ് , പേരാമ്പ്ര സി.കെ.ജി കോളേജ്, കൊടുവള്ളി ഗവ കോളേജ്, ബാലുശ്ശേരി ഗവ കോളേജ്, കുന്നമംഗലം ഗവ കോളേജ്, ചേളന്നൂര്‍ എസ്.എന്‍ കോളേജ്, മുക്കം ഐ.എച്ച്.ആര്‍.ഡി കോളേജ് ,തിരുവമ്പാടി അല്‍ഫോണ്‌സ കോളേജ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കിയത്.കല്‍പ്പറ്റ ഗവ കോളേജ്, ,പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ്, മൈനോറിറ്റി കോളേജ് തൃത്താല, ചെമ്പൈ വനിതാ കോളേജ്,ശ്രീ കേരള വര്‍മ്മ കോളേജ്,ചാലക്കുടി പനമ്പള്ളി കോളേജ്, കെ.കെ.ടി.എം കോളേജ് കൊടുങ്ങല്ലൂര്‍, ,വാണിയമ്പാറ എസ്.എന്‍ കോളേജ് . അച്ചിക്കാവ് എം.ഒ.സി കോളേജ്, ചേലക്കര ഐ.എച്ച്.ആര്‍.ഡി കോളേജ്, നാട്ടിക ഐ.എച്ച്.ആര്‍.ഡി കോളേജ് എന്നിവിടങ്ങളിലും മികച്ച വിജയം നേടിക്കൊണ്ടാണ് യൂണിയന്‍ ഭരണം നേടിയത്.
എസ്.എഫ്.ഐ ക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു
Comments
Post a Comment