PSC Some questions and answers
• ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത് എവിടെയാണ്?
ഉത്തരം: അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ യുണിസെഫുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്)
• പ്രഥമ ജി-4 ഉച്ചകോടിക്ക് വേദിയായ നഗരം ഏത്?
ഉത്തരം: ന്യൂയോർക്ക്, 2015 (ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4)
• ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ് ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്?
ഉത്തരം: ഹാമിർപൂർ (ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് ബിസിസിഐ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്)
• ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
ഉത്തരം: 2015 ഡിസംബർ 18
• തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്?
ഉത്തരം: ശബരിമല (ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെ പമ്പയിലാണ് ടെലിമെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നത്)
• പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത് തയ്യാറാക്കിയത് എവിടെയാണ്?
ഉത്തരം: ആറന്മുള (വീണ ജോർജിന് വേണ്ടി)
• ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ ആന്റ് നൈറ്റ് മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്?
ഉത്തരം: അഡ്‌ലെയ്‌ഡ് (ട്രാൻസ് ടാസ്മാൻ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015 നവംബർ 27നു ആരംഭിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിനു വിജയിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്)
• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ് വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
ഉത്തരം: ജെ.ദേവിക
• ഇന്റർനെറ്റ് സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
ഉത്തരം: ടിം വു (ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ ക്യാംപെയ്നുകൾ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി - സന്ദീപ് പിള്ള)
• സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്?
ഉത്തരം: മൈസൂർ (2000ൽ 1749 പോയിന്റോടെയാണ് മൈസൂർ ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി, ഡൽഹി മുൻസിപ്പൽ കൗൺസിൽ, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തിരുവനന്തപുരം -ാം സ്ഥാനത്താണ്.ധൻബാദാണ് ഏറ്റവും വൃത്തിഹീനമായ നഗരം)
• സംസ്ഥാനത്ത് ആദ്യമായി തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത് ഏത്?
ഉത്തരം: വയനാട് ജില്ലാ പഞ്ചായത്
• ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ് ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്?
ഉത്തരം: ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര (മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഈ വർഷം ഏപ്രിൽ 5 മുതലാണ് സർവീസ് ആരംഭിച്ചത്)
• ഭിന്നലിംഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത്?
ഉത്തരം: കൊച്ചി മെട്രോ (കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള തൊഴിൽ പരിശീലനം നൽകുന്നത്)
• വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട് ആരംഭിച്ച പദ്ധതി?
ഉത്തരം: സൗരപ്രിയ (തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്)
• ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക് 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്?
ഉത്തരം: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) (മെയ് ഒന്നിന് ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പദ്ധതി ആരംഭിച്ചത്)
• പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ്‌ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി?
ഉത്തരം: ഓപ്പറേഷൻ ധൻഗു സുരക്ഷ (പത്താൻകോട്ട് വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ ഗ്രാമമാണ് ധൻഗു)
• 36 -ാമത് ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത്?
ഉത്തരം: ഗോവ (35 -ാമത് ദേശീയ ഗെയിംസിനു വേദിയായ സംസ്ഥാനം - കേരളം, 37 -ാമത് ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)
• കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ് മെഷീൻ സ്ഥാപിച്ചത് എവിടെയാണ്?
ഉത്തരം: മാമ്പുഴക്കരി (കുട്ടനാട്)
• ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്?
ഉത്തരം: മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)
• വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി?
ഉത്തരം: ആംബ്ലിൻ പാർട്നേഴ്‌സ്
• രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ് (ഉജ്വൽ ഡിസ്കം അഷ്വറൻസ് യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം?
ഉത്തരം: ആന്ധ്രാപ്രദേശ്
• മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത്?
ഉത്തരം: ശ്രേയസ് (എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)
• സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്?
ഉത്തരം: കേരള സർവകലാശാല (ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി.സദാശിവമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.അഞ്ചുകോടി രൂപയാണ് സമ്മാനത്തുക)
• ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി?
ഉത്തരം: ഫിലിപ്പ് ജാക്സൺ (ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്)
• തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്?
ഉത്തരം: സകർമ
• പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ് പലേക്കർ ഏതു സംസ്ഥാനക്കാരനാണ്?
ഉത്തരം: മഹാരാഷ്ട്ര (സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ് പദ്ധതിയുടെ ഉപജ്ഞാതാവാണ് സുഭാഷ് പലേക്കർ)
• കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
ഉത്തരം: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം
• ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
ഉത്തരം: അമൃത ആശുപത്രി, എറണാകുളം (നേതൃത്വം - ഡോ. സുബ്രഹ്മണ്യ അയ്യർ)
• ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം?
ഉത്തരം: ന്യൂഡൽഹി (ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ്)
• ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ?
ഉത്തരം: അരവിന്ദ് കെജ്‌രിവാൾ (ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ്‌രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്)
• ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്?
ഉത്തരം: ലാഡി (പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള്)
• ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം?
ഉത്തരം: കലശമല (തൃശൂർ), ആശ്രാമം (കൊല്ലം), പാതിരാമണൽ (ആലപ്പുഴ)
• ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
ഉത്തരം: ഫെഡറൽ ബാങ്ക് (ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്)
• തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ് ബാങ്ക് എടിഎം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
ഉത്തരം: പുളിമൂട് (തിരുവനന്തപുരം)
• കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ്‌റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ് ആയൂർവേദാചാര്യൻ പി.കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത്?
ഉത്തരം: ആറളം വന്യജീവി സങ്കേതം
• ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്?
ഉത്തരം: അമേരിക്ക
• ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രോജക്റ്റ് ഡയറക്ടർ?
ഉത്തരം: കെ.എസ് ശർമ (2015 സെപ്റ്റംബർ 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-30 റോക്കറ്റ് ഉപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്)
• ട്രെയിൻ യാത്രക്കാർക്ക് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ് സംവിധാനം ഏത്?
ഉത്തരം: ഫുഡ് ഓൺ ട്രാക്ക്
• ഈ വർഷത്തെ രാജ്യാന്തര യോഗ ദിനത്തിന്റെ സന്ദേശം?
ഉത്തരം: Connect the youth (ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഈ വർഷത്തെ യോഗ ഗീതം രചിച്ചത് ധീരജ് സരസ്വതും സംഗീതം നൽകിയത് സുമന്തോ റായിയുമാണ്)
• ഐക്യരാഷ്ട്രസഭയുടെ സോളാർ സിസ്റ്റംസ് ഫണ്ട് ലഭിച്ച ലോകത്തിലെ ആദ്യ രാജ്യം?
ഉത്തരം: ബംഗ്ളാദേശ് (നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഗ്രാമീൺശക്തി, പൊതുമേഖലാ സ്ഥാപനമായ IDCOL എന്നിവയ്ക്കാണ് UNFCC ഫണ്ട് ലഭ്യമാക്കിയത്)
• 103 -ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം ഏത്?
ഉത്തരം: മൈസൂർ (Science and technology for indigenous development in India എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.104 -ാമത് സയൻസ് കോൺഗ്രസിന് അടുത്ത വർഷം ചെന്നൈ വേദിയാകും)
• വന്യജീവികൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ആംബുലൻസ് സംവിധാനം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
ഉത്തരം: സുൽത്താൻ ബത്തേരി
• കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം?
ഉത്തരം: Creative India, Innovative India
• സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
ഉത്തരം: പൊട്ടാസ്യം ബ്രോമേറ്റ് (ഭക്ഷ്യവസ്തുക്കൾക്ക് മൃദുത്വവും ആകൃതിയും ലഭിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമാണ് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നത്)
• മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നഗരസഭ?
ഉത്തരം: കൊന്നഗർ, പശ്ചിമബംഗാൾ (പേര്, ശാസ്ത്രനാമം, ആവാസ സ്ഥലം, ആഗിരണം ചെയ്യുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മരങ്ങൾക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തിയത്)
• ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ് കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
ഉത്തരം: ബീഹാർ (രണ്ടാമത്തെ സംസ്ഥാനം - കേരളം, ലോകത്താദ്യമായി Fat tax ഏർപ്പെടുത്തിയ രാജ്യം - ഡെന്മാർക്ക്,2011)
• തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ നഗരസഭ?
ഉത്തരം: കട്ടപ്പന നഗരസഭ (തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത് - മുഹമ്മ ഗ്രാമപഞ്ചായത്, ഇന്ത്യയിൽ ആദ്യമായി ഈ ബഹുമതിക്കർഹമായ ജില്ല - നാദിയ, പശ്ചിമബംഗാൾ)
• തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ്‌ആർടിസി ആരംഭിച്ച ബസ് സർവീസ്?
ഉത്തരം: സിൽവർ ജെറ്റ്
• പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി?
ഉത്തരം: പിങ്ക് ബീറ്റ്
• ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം?
ഉത്തരം: നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118) (ജപ്പാനിലെ റിക്കൺ ലാബ് കണ്ടെത്തിയ നിഹോണിയത്തിന് രാജ്യത്തിന്റെ തദ്ദേശീയനാമമായ നിഹോണിന്റെയും മോസ്കോവിയത്തിന് റഷ്യൻ തലസ്ഥാനമായ മോസ്കോയുടെയും ടെന്നിസിയത്തിന് അമേരിക്കൻ സംസ്ഥാനമായ ടെന്നിസിയുടെയും പേരാണ് നൽകുന്നത്.റഷ്യൻ ആണവ ശാസ്ത്രജ്ഞനായ യൂറി ഒഗാനേസിയന്റെ സമരണാർത്ഥമാണ് ഒഗാനസണിന് ആ പേരു നൽകിയത്
Comments
Post a Comment