പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്നത് വായിക്കുക
നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്ന സഹായം ചെയ്തു നൽകുക. അവരുടെ അടുത്ത് നിന്നും അവരുടെ പെൻഷൻ ഐഡി വാങ്ങുക . [പെൻഷൻ ഐഡി 10 ൽ തുടങ്ങുന്ന 12 അക്കമുള്ള ഒരു നംമ്പറാണ്. ഇതിന് മുമ്പ് അവർക്ക് പെൻഷൻ ലഭിച്ച സ്ലിപ്പിൽ ഈ നമ്പറുണ്ടാകും ]
അതിന് ശേഷം https://welfarepension.lsgkerala.gov.in എന്ന വെബ് സൈറ്റിൽ കയറുക. സൈറ്റിന്റെ ഇടതു വശത്തു താഴെയായി കാണുന്ന Pensioners Search എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അവിടെ 12 അക്ക പെൻഷനർ ഐഡിയും താഴെ കാണുന്ന 4 അക്ക നമ്പറും നൽകി Search നൽകുക. അവരുടെ മുഴുവൻ വിവരങ്ങളും താഴെ വരുന്നതാണ്. ആ പേജിന് ഏറ്റവും അവസാനം വരുന്ന കോളത്തിലാണ് ഈ ഓണക്കാലത്തെ പെൻഷൻ വിതരണം സംബന്ധിച്ച വിവരം ഉണ്ടാവുക.. ഇതുവരെയും പെൻഷൻ ലഭിച്ചിട്ടില്ലെങ്കിൽ അവസാന കോളത്തിൽ ഇടതുവശത്തുള്ള DBT Reference നമ്പറിൽ ഒന്നു ക്ലിക്ക് ചെയ്യുക. അവർക്ക് പെൻഷൻ വീട്ടിൽ കൊണ്ടുവന്ന് തരുന്ന കളക്ഷൻ ഏജന്റിന്റെ ഫോട്ടോയും ഫോൺ നമ്പറും ലഭിക്കുന്നതാണ്. അദ്ദേഹത്തെ ബന്ധപ്പെടുക..
Comments
Post a Comment