എം.ജി സര്‍വകലാശാല - കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്.ഐ ക്ക് ഉജ്ജ്വല വിജയം
എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 101 കോളേജുകളില് 92 ലും യൂണിയന് ഭരണം നേടിക്കൊണ്ടാണ് ഉജ്ജ്വല വിജയം കൈവരിച്ചത്.
" ജനകീയ വിദ്യാഭ്യാസത്തിന്
മതനിരപേക്ഷ കലാലയങ്ങള് " എന്ന മുദ്രാവാക്യമുയര്ത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എറണാകുളം ഗവ ലോ കോളേജ് , ചങ്ങനാശ്ശേരി എന്.എസ്എസ് കോളേജ്, പാല സെന്റ് തോമസ് കോളേജ് , പത്തനംതിട്ട ബി.കോംകോളേജ് . എറണാകുളം കോതമംഗലം മൌണ്ട് കാര്മല് കോളേജ് , .ഐ.എല്.എം കോളജ് പെരുമ്പാവൂര്. എന്നിവ കെ.എസ്.യു-എം.എസ്.എഫ് അവിശുദ്ധ കൂടുകെട്ടില് നിന്നും പിടിച്ചെടുത്തു.7 വര്ഷത്തിന് ശേഷം തൊടുപുഴ ന്യൂ മാന് കോളേജ് യൂണിയന് പിടിച്ചെടുത്തു. മൂലമറ്റം സെന്റ് ജോസഫ് കോളേജില് ആദ്യമായി യൂണിയന് ഭരണം കരസ്ഥമാക്കി.
എറണാകുളം ജില്ലയിലെ ആര്.എല്.വി കോളേജ് തൃപ്പൂണിത്തുറ, ഐ.എച്ച്.ആര്.ഡി കോളേജ് പുത്തന്വേലിക്കര, എസ്.എസ് കോളേജ് പൂത്തോട്ട, എസ്.എന്.ജിഎസ്.ടി കോളേജ് ആലങ്ങാട്, എച്ച്.എം ആര്ട്സ് &സയന്സ് കോളേജ് , ഇടുക്കി ജില്ലയിലെ മൂന്നാര് ഗവ.കോളേജ്, കട്ടപ്പന ഗവ. കോളേജ് , മറയൂര് ഐ.എച്ച്.ആര്.ഡി കോളേജ് , നെടുങ്കണ്ടം ഐ.എച്ച്.ആര്.ഡി കോളേജ് , എസ്.എന് കോളേജ് പാമ്പനാര് , പീരുമേട് ആദിത്യ കോളേജ് , പത്തനംതിട്ട ജില്ലയിലെ മുസ്ലിയാര് ആര്ട്സ് &സയന്സ് കോളേജ്, കോന്നി എസ്.എന്.ഡി.പി കോളേജ് തുടങ്ങിയ 21 കോളേജുകളില് നേരത്തെ തന്നെ എസ്.എഫ്.ഐ സ്ഥാനാര്ഥികള് എതിരില്ലാതെ തെരഞ്ഞെടുക്കപ്പ
െട്ടിരുന്നു.
എറണാകുളം മഹാരാജാസ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് , മൂവാറ്റുപുഴ നിര്മ്മല കോളേജ്, കോതമംഗലം എം.എ കോളേജ് കാലടി ശ്രീശങ്കര കോളേജ് , കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ,റാന്നി സെന്റ് തോമസ് കോളേജ്,കോന്നി സെന്റ് തോമസ് കോളേജ്, പരുമല ഡി.ബി കോളേജ്, തിരുവല്ല മാര്ത്തോമ കോളേജ് , ഇരന്തൂര് ഗവ കോളേജ്, കോന്നി എസ്.എ.എസ് കോളേജ്, റാന്നി ഇടമുറി കോളേജ് ,വി.എന്.എസ് കോളേജ്, കോട്ടയം ബസേലിയസ് കോളേജ് , പൂഞ്ഞാര് ഹെന്റി ബേക്കര് കോളേജ് , വൈക്കം സെന്റ് സേവ്യര് കോളേജ്, വാഴൂര് എന്.എസ്.എസ് കോളേജ്, മാന്നാനം കെ.ഇ കോളേജ് എന്നിവിടങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ യൂണിയന് നേടി.
Comments
Post a Comment