കർഫ്യു ദിവസം സെൽഫി കാമ്പയിൻ നടത്തി അച്ഛനമ്പലം വാട്‌സ്ആപ്പ് കൂട്ടായ്‌മ
കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും ജനതാ കർഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടു അച്ഛനമ്പലം നിവാസികൾ വാട്സാപ്പ് കൂട്ടായ്മ ഒരു സെൽഫി ക്യാമ്പയിൻ നടത്തി. ഗ്രൂപ്പ് മെമ്പർമാർ വീടുകളിൽ നിന്നും മറ്റും സെൽഫികൾ അയച്ചു കാമ്പയനിൽ പങ്കെടുത്തു. പ്രവാസികളടക്കം പങ്കെടുത്തു. നമ്മുടെ നാനാ ഭാഗത്തുള്ള എല്ലാവരും ഇന്ന് SAFE ZONE ൽ ആണെന്ന് അറിയിക്കാൻ കൂടി ആണ് കാമ്പയിൻ നടത്തിയതെന്ന് സംഘാടകരായ മജു അച്ഛനമ്പലം, മുസ്തഫ ചെങ്ങാപ്ര, സുൾഫിക്കർ മേക്കരുമ്പിൽ അറിയിച്ചു. ഏറ്റവും നല്ല സെൽഫിക്ക് 4G Solutions Achanamabalam പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്. ചില ഫോട്ടോകൾ താഴെ... ...